Connect with us

National

ഡല്‍ഹി മാളവ്യനഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരുക്ക്

അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആളിക്കത്തുന്ന തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാനായി ചിലര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതായും വിവരമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലില്‍ നിരവധി പേര്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.

രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് വിവരം കിട്ടുന്നത്. ഉടന്‍ സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ ദുഷ്‌കരമായിരുന്നു. 11 പേരെ രക്ഷപ്പെടുത്താനായതായും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആളിക്കത്തുന്ന തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാനായി ചിലര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതായും വിവരമുണ്ട്. ഹോട്ടലിന് അടുത്തുള്ള ചിലര്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു.

രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlights:
A devastating fire at a five-story hotel in Malviya Nagar, South Delhi, has resulted in the tragic deaths of 20 people and left numerous others injured. The incident occurred around 9:00 AM when many occupants, including several foreign nationals visiting for medical treatment, were still asleep. Delhi Fire Service officials faced initial difficulties reaching the congested area but managed to rescue 11 people and transport the injured to nearby hospitals. Investigations are ongoing to determine the exact cause of the fire, which broke out near a ground-floor restaurant and quickly trapped residents.

 

Latest