Kerala
മമ്മുട്ടി വ്യക്തിപരമായി പറഞ്ഞ കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയിലേക്ക് ചില മാധ്യമങ്ങളും സൈബറിടങ്ങളും പ്രചരിപ്പിച്ചു; വിവാദത്തില്‍ പ്രതികരിച്ച് കെ റഫീഖ്
ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിൻ്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിൻ്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കാനുള്ളത്.
കല്‍പറ്റ | വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ നടന്‍ മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മമ്മൂട്ടി പറഞ്ഞ കണ്‍സേണ്‍ മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും തനിക്കെതിരായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് കെ റഫീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വാക്കുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ മമ്മുട്ടി റഫീഖിനെ വിഡിയോ കോളില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ പുതിയ പ്രതികരണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിലാണ് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെട്ടത്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയതെന്നും റഫീഖ് പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


