Connect with us

Kerala

കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ചില അഭിഭാഷകര്‍ ആളാകാന്‍ ശ്രമിക്കുന്നു; പള്ളിത്തര്‍ക്കത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

Published

|

Last Updated

കൊച്ചി | പള്ളിത്തര്‍ക്കത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ചില അഭിഭാഷകര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍, എന്തു സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പോലും ചിലര്‍ തയാറാകുന്നില്ല. നിയമപോരാട്ടം ഒരിക്കലും അവസാനിക്കരുത് എന്നാണ് ചിലരുടെ നിലപാടെന്നും കോടതി വിമര്‍ശിച്ചു. പള്ളികളില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റികള്‍ നല്‍കിയ വിവിധ ഹരജികള്‍ പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

 

Latest