ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യ പുലരിയിലേക്ക് ഉണര്‍ന്നെണീറ്റതിന്റെ മറ്റൊരു വാര്‍ഷിക സുദിനംകൂടി കടന്നെത്തുകയായി.
മതേതതരത്വവും ജനാധിപത്യവും പൂത്തുലയുന്ന വൈവിധ്യങ്ങളുടെ ഇന്ത്യ, 77 ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ യാദൃശ്ചികമായാണ് അക്കിം എന്നു വിളിക്കുന്ന 27 കാരിയെ ഞങ്ങള്‍ കണ്ടുമുട്ടിയത്.
ഇന്ത്യയുടെ രത്‌നമെന്നു വിളിപ്പേരുള്ള മണിപ്പൂരില്‍ നിന്നുള്ളവളാണ് ഗുയ്കിന്‍ലിയു ന്യൂമായ് എന്നു യഥാര്‍ഥ പേരുള്ള ഈ യുവതി. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ഭക്ഷണമേശയില്‍ വിഭവങ്ങള്‍ നിരത്തുകയായിരുന്നു അവര്‍. മുഖത്തു നിറപുഞ്ചിരിയാണെങ്കിലും അവരുടെ ഉള്ളം നിറയെ വിങ്ങലുകളായിരുന്നു.
വീഡിയോ കാണാം







