Connect with us

Eranakulam

കലൂരില്‍ സ്ലാബ് മറിഞ്ഞുവീണുണ്ടായ അപകടം; ഒരാള്‍ മരിച്ചു

Published

|

Last Updated

കൊച്ചി | എറണാകുളം കലൂരില്‍ കൂറ്റന്‍ സ്ലാബ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാനക്കാരനായ നിര്‍മാണത്തൊഴിലാളി മരിച്ചു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിയായ ധനപാലന്‍ ആണ് മരിച്ചത്. മതിലിനടിയില്‍ കുടുങ്ങിയ ആന്ധ്ര ചിറ്റൂര്‍ സ്വദേശികള്‍ തന്നെയായ ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു വീടിന്റെ മതിലിനു മുകളില്‍ ചാരിവച്ചിരുന്ന സ്ലാബാണ് മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്ത് കാനയില്‍ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് മേലേക്ക് വീണത്. കാന വൃത്തിയാക്കി മുകളില്‍ സ്ലാബിടുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ പെട്ടത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.