Connect with us

JIFRI THANGAL LIFE THREAT

ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കില്ലെന്ന് എസ് കെ എസ് എസ് എഫ്

ജിഫ്രി തങ്ങൾക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് എസ് കെ എസ് എസ് എഫിന്റെ പ്രതികരണം.

Published

|

Last Updated

കോഴിക്കോട് | സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് ഇ കെ വിഭാഗം വിദ്യാർഥി സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. ജിഫ്രി തങ്ങൾക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് എസ് കെ എസ് എസ് എഫിന്റെ പ്രതികരണം. സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണം.  ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകരിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

Latest