Editors Pick
627 കി.മീ. മൈലേജ്; 80 ശതമാനം ചാർജാവാൻ വെറും 28 മിനുട്ട്; Skoda Peaq Electric SUV അവതരിപ്പിച്ചു; ഇന്ത്യയിൽ ഉടനെത്തുമോ?
സ്കോഡയുടെ ഇലക്ട്രിക് വാഹനങ്ങളിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി പാക്കായ 86 കിലോവാട്ട് അവർ (86kWh) ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്.
ലണ്ടൻ | സ്കോഡ തങ്ങളുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ആയ പീക്കിന്റെ (Skoda Peaq Electric SUV) യുകെയിലെ വിലയും സവിശേഷതകളും പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനമായ (Electric Vehicle) ഈ സെവൻ സീറ്റർ എസ്‌യുവി ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ എംഇബി ആർക്കിടെക്ചറിനെ (MEB Architecture) അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ മുതൽ യുകെയിൽ വിൽപനയ്‌ക്കെത്തുന്ന ഈ വാഹനത്തിന്റെ പ്രാരംഭ വില 51,980 പൗണ്ടാണ്. ഇത് ഏകദേശം 60 ലക്ഷം രൂപയോളം വരും.
സ്കോഡയുടെ ഇലക്ട്രിക് വാഹനങ്ങളിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി പാക്കായ 86 കിലോവാട്ട് അവർ (86kWh) ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്. റിയർ വീൽ ഡ്രൈവ് (Rear Wheel Drive), ഓൾ വീൽ ഡ്രൈവ് (All Wheel Drive) പതിപ്പുകളിൽ വാഹനം ലഭ്യമാകും. ഇവ യഥാക്രമം 90, 90എക്സ് എന്നിങ്ങനെയാണ് റേറ്റഡ് ചെയ്തിരിക്കുന്നത്. 286 ബിഎച്ച്പി (286bhp) മുതൽ 300 ബിഎച്ച്പി (300bhp) വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ഓപ്ഷനുകളുള്ള വാഹനത്തിന് സിംഗിൾ ചാർജിൽ ഏകദേശം 627 കിലോമീറ്റർ വരെ റൈഡിങ് റേഞ്ച് (Driving Range) ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിലെ റിയർ വീൽ ഡ്രൈവ് പതിപ്പ് 199 കിലോവാട്ട് വരെയുള്ള ഡിസി ഫാസ്റ്റ് ചാർജിംഗിനെ (DC Fast Charging) പിന്തുണയ്ക്കും. ഇത് വഴി അനുയോജ്യമായ സാഹചര്യങ്ങളിൽ വെറും 28 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 10 ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. എസ്ഇ എൽ, എഡിഷൻ, സ്പോർട്ട് ലൈൻ എന്നീ മൂന്ന് ട്രിം ലെവലുകളിലാണ് പീക് ലഭ്യമാകുക. ഇതിൽ ഉയർന്ന സ്പെസിഫിക്കേഷനുകളുള്ള എഡിഷൻ, സ്പോർട്ട് ലൈൻ വേരിയന്റുകളിൽ ഓൾ വീൽ ഡ്രൈവ് സൗകര്യം ലഭ്യമാണ്.
Also Readടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി എബെല്ല ഇന്ത്യയിൽ അവതരിപ്പിച്ചു പീക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ സ്കോഡ ഇന്ത്യ ഇതുവരെ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ബ്രാൻഡിന്റെ വളരുന്ന ഇലക്ട്രിക് വാഹന മോഹങ്ങളെ അടിവരയിടുന്നതാണ് ഈ ലോഞ്ച്. വരും വർഷങ്ങളിൽ ഇന്ത്യയിൽ പ്രാദേശികമായി ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ ബാറ്ററി പാക്ക്, ഫാസ്റ്റ് ചാർജിംഗ് ശേഷി, എംഇബി അടിത്തറ എന്നിവയുൾപ്പെടെ പീക്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാങ്കേതികവിദ്യകൾ ഭാവിയിൽ ഇന്ത്യൻ വിപണിയിലെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളെ സ്വാധീനിച്ചേക്കാം. ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയാണെങ്കിൽ വരാനിരിക്കുന്ന പ്രാദേശിക ഇലക്ട്രിക് വാഹനങ്ങൾക്ക് മുകളിലായി ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് ഓഫറായിരിക്കും സ്കോഡ പീക്.
Content Highlights:
Skoda has announced the UK pricing and specifications for its flagship seven-seat electric SUV, the Peaq, starting at £51,980. Built on the Volkswagen Group’s MEB architecture, it features an 86kWh battery pack offering a driving range of up to 627km. The SUV is available in both rear-wheel and all-wheel-drive configurations across three premium trims. While an India launch is not yet confirmed, its advanced technologies could influence Skoda’s future premium EV offerings in the Indian market.



