Connect with us

Kerala

സിറാജുൽ ഹുദാ സമ്മർ റിട്രീറ്റിന് പരിസമാപ്തി

ആത്മജ്ഞാനം, നസ്വീഹ സെഷനുകളിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി വിദ്യാർഥികളുമായി സംവദിച്ചു

Published

|

Last Updated

കുറ്റ്യാടി| എസ് എസ് എൽ സിക്ക് ശേഷം ഉപരിപഠനം ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് സിറാജുൽ ഹുദയിൽ ഒരുക്കിയ സമ്മർ റിട്രീറ്റ് ബ്രിഡ്ജ് പ്രോഗ്രാമിന്  പരിസമാപ്തി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച ക്യാമ്പിൽ ബസ്മല, വിജ്ഞാന ലോകം, കരിയർ ഗൈഡൻസ്, ക്യാമ്പ് ഫയർ, കോഡിങ്, ലേണിംഗ് വൈബ് തുടങ്ങിയ   സെഷനുകൾ വിദ്യാർഥികൾക്ക് ഹൃദ്യാനുഭവമായി. സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുർറഹ്മാൻ സഖാഫി  ആത്മജ്ഞാനം, നസ്വീഹ സെഷനുകളിൽ വിദ്യാർഥികളുമായി സംവദിച്ചു.
രണ്ടു ദിവസം നീണ്ട ക്യാമ്പിൽ  ഇബ്രാഹിം സഖാഫി കുമ്മോളി, റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ, നിസാമുദ്ദീൻ ബുഖാരി, ബശീർ അസ്ഹരി പേരോട്, ജാബിർ മാസ്റ്റർ, ജിൻഷാദ് ഖാസിം, അബ്ദുനാസർ സുറൈജി, റഈസ് സുറൈജി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വിജ്ഞാനം, വ്യക്തിത്വ വികാസം, ഗോൾ സെറ്റിംഗ്സ് എന്നിവ പ്രമേയമായ ക്യാമ്പ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സമാപിച്ചത്.
---- facebook comment plugin here -----

Latest