Connect with us

Organisation

അക്ഷര ലോകത്തേക്ക് ആദ്യ ചുവടു വെച്ച് കൊടുവ സിറാജുൽ ഹുദാ മദ്റസയുടെ വിദ്യാരംഭം

മദ്റസയിൽ  സംഘടിപ്പിച്ച ഫത്ഹേ മുബാറക്ക് സദർ മുഅല്ലിം ശാഹുൽ ഹമീദ് സഅദി കൊടിയമ്മ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുമ്പള | വൈജ്ഞാനിക മുന്നേറ്റത്തിന് ഏറെ പ്രോൽസാഹനം നൽകിയ വിശുദ്ധ ഇസ്ലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഉളുവാർ കൊടുവ സിറാജുൽ ഹുദാ  മദ്റസയുടെ ഈ  അധ്യയന വർഷത്തിലെ വിദ്യാരംഭം മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂർ നിർവ്വഹിച്ചു.

മദ്റസയിൽ  സംഘടിപ്പിച്ച ഫത്ഹേ മുബാറക്ക് സദർ മുഅല്ലിം ശാഹുൽ ഹമീദ് സഅദി കൊടിയമ്മ ഉദ്ഘാടനം ചെയ്തു.ബഹുജന സംഗമം  എസ് വൈ എസ് കുമ്പള സോൺ ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ ഉദ്ഘാടനം ചെയ്തു.

മദ്റസ സെക്രട്ടറി അബ്ദുൽ ഖാദിർ കൊടുവ സ്വാഗതം പറഞ്ഞു. മുഹമ്മദ് ശാദുലി മദനി, ഹമീദ് ഷറഫി കടവ്, അബ്ബാസ് മമ്മാലി, ഇബ്രാഹിം കടവ്, അബ്ദുൽ റഹ്മാൻ കൊടുവ, യൂസുഫ് കൊടുവ, മുഹമ്മദ് കുഞ്ഞി ഹാജി, അമീറലി കൊടുവ, നാസിർ കൊടുവ, ഫാറൂഖ് കൊടുവ, ബഷീർ ബായിക്കട്ടെ  നേതൃത്വം നൽകി.

Latest