Connect with us

Kerala

സിദ്ദിഖിന്റെ മരണ കാരണം നെഞ്ചിനേറ്റ ചവിട്ട്, കാലുകള്‍ മുറിച്ചു മാറ്റിയത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ട്

Published

|

Last Updated

കോഴിക്കോട്  | ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ സ്വദേശി സിദ്ദീഖിന്റെ കൊലപാതകം സംബന്ധിച്ച് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ട്. കൂടാതെ സിദ്ദിഖിന്റെ തലയില്‍ അടിയേറ്റ പാടുണ്ട്. മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കാലുകള്‍ മുറിച്ചു മാറ്റിയെന്നും വ്യക്തമായിട്ടുണ്ട്. ഫോറന്‍സിക് സര്‍ജന്‍ സുജിത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്

സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലിയും സുഹൃത്ത് ഫര്‍ഹാനയും തമിഴ്‌നാട്ടില്‍നിന്നാണ് പിടിയിലായത്. കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.

 

Latest