Connect with us

യു എസിലെ ജ്യൂയിഷ് ആക്ടിവിസ്റ്റ് സാം കൊപാർക്കിന്റെ വാക്കുകളിൽ നിന്ന് തുടങ്ങാം. ‘എനിക്കറിയാം ഹിറ്റ്‌ലർ എന്താണ് ജൂത സമൂഹത്തോട് ചെയ്തതെന്ന്. കാരണം ഹോളോകോസ്റ്റ് അതിജീവിച്ചയാളുടെ മകനാണ് ഞാൻ. അന്ന് ഞങ്ങൾ അനുഭവിച്ചതെന്തോ അതാണ് ഞങ്ങളുടെ പേരിൽ സ്ഥാപിതമായ ഇസ്രാഈലിന്റെ ക്രൂരതയിൽ ഫലസ്തീൻ ജനത അനുഭവിക്കുന്നത്. ആ മനുഷ്യരെയോർത്ത് ഞങ്ങൾ കണ്ണീർ വാർക്കുന്നു- അമേരിക്കയിൽ നടക്കുന്ന സയണിസ്റ്റ്‌വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തോട് ഐക്യപ്പെടാനെത്തിയതായിരുന്നു സാം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഫലസ്തീൻ അനുകൂല പ്രക്ഷോഭമാണ് ലോകത്താകെ അരങ്ങേറുന്നത്. അതിനെ മതപരമായ പ്രക്ഷോഭമായി ചുരുക്കിക്കെട്ടാനും ജൂതവിരുദ്ധമായി വ്യാഖ്യാനിക്കാനും ചില കോണിൽ നിന്ന് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള മറുപടിയാണ് സാമിനെപ്പോലുള്ളവരുടെ വാക്കുകൾ

വീഡിയോ സ്റ്റോറി കാണാം.

 

---- facebook comment plugin here -----

Latest