Connect with us

ചെന്നൈയിലെ ആവടിയില്‍ മലയാളി ദമ്പതികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പോലീസിന്റെ കയ്യില്‍ കിട്ടിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.

 

 

---- facebook comment plugin here -----

Latest