Connect with us

National

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി അനവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ ദ്വാരക ഡി പി എസ്, സന്‍സ്‌കൃതി, മയൂര്‍ വിഹാര്‍ മദര്‍ മേരി, നോയിഡ ഡി പി എസ് എന്നീ സ്‌കൂളുകളിലാണ് ബോംബ് ഭീഷണി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി അനവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി.ദ്വാരകയിലെയും വസന്ത് കുഞ്ജിലെയും ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡി പി എസ്) യൂനിറ്റുകള്‍, ഈസ്റ്റ് മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, സന്‍സ്‌ക്രിതി സ്‌കൂള്‍, പുഷ്പ് വിഹാറിലെ ഏമിറ്റി സ്‌കൂള്‍, തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡി എ വി സ്‌കൂള്‍, നോയിഡയിലെ ഡി പി എസ് തുടങ്ങിയയിടങ്ങളിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഭീഷണി സന്ദേശം വന്നത്. ഒരേ കേന്ദ്രത്തില്‍ നിന്നാണ് സന്ദേശമെത്തിയത്.

പോലീസ് സ്‌കൂളുകള്‍ ഒഴിപ്പിച്ച് പരിശോധന നടത്തി. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി എത്തിയ ഇമെയില്‍ സന്ദേശം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.

ഒന്നും കണ്ടെത്താനായില്ല
പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും ആശങ്കപ്പെടാനായി ഒന്നുമില്ലെന്നും ഡല്‍ഹി ഡി സി പി വ്യക്തമാക്കി. പോലീസ് പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മന്ത്രി അതീഷി മര്‍ലെനയും അറിയിച്ചു.

 

Latest