Connect with us

Kerala

എട്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത; ചുവന്ന ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്. മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചുവന്ന ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. എട്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെങ്കിലും ഒരിടത്തും അതിതീവ്ര മഴ പെയ്യാനിടയില്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്. മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ ചുവന്ന ജാഗ്രതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും പാലക്കാടും ചുവന്ന ജാഗ്രതയും പ്രഖ്യാപിച്ചു.

Latest