National
മണ്ണിടിച്ചില്‍; ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി.
ബെംഗളുരു| മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്.
വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി.
രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. സംഭവത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.







