Connect with us

Kerala

സിനിമ ചിത്രീകരണത്തിനിടെ കാറപകടം; നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്

കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലും മറ്റൊരാളുടെ ബൈക്കിലും ഇടിച്ചു.

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്മാര്‍ക്ക് നേരിയ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലും മറ്റൊരാളുടെ ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലും മറ്റൊരാളുടെ ബൈക്കിലും ഇടിക്കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest