Kerala
എ വിജരാഘവനെ നിയുക്ത എം പിയാക്കി പാലക്കാട് ഫ്‌ലക്‌സ് ബോര്‍ഡ്
ഫലപ്രഖ്യാപനത്തിന് മുമ്പ് ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി
പാലക്കാട് | തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് നിയുക്ത എം പിക്ക് അഭിവാദ്യമര്‍പ്പിച്ച് പാലക്കാട് ഫ്‌ലക്‌സ് ബോര്‍ഡ്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവനെ നിയുക്ത എംപിയാക്കിയാണ് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.
പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്സ് ബോര്‍ഡ് വെച്ചത്. അതേസമയം ഫലപ്രഖ്യാപനത്തിന് മുമ്പ് ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിച്ചു. 2019 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്.







