Connect with us

Kerala

സിദ്ധാര്‍ഥിന്റെ മരണം: 33 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍

നേരത്തെ സസ്‌പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയാണ് വീണ്ടും നടപടി സ്വീകരിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തില്‍ 33 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍.

നേരത്തെ സസ്‌പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയാണ് വീണ്ടും നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍വകലാശാലാ ഡീന്‍ പുറത്തുവിട്ടു.

ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്‌പെന്‍ഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 33 വിദ്യാര്‍ഥികളെയും കുറ്റവിമുക്തരാക്കി വി സി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് സസ്പെന്‍ഷന്‍.

 

Latest