Kerala
കാര്യവട്ടത്തെ കാണിക്ഷാമം; കായിക മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്
മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും വി ഡി സതീഷൻ
തിരുവനന്തപുരം | കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഏകദിന മത്സരത്തിന് കാണികളെത്താത്തത് കായിക മന്ത്രി വി അബ്ദുർറഹ്മാൻ്റെ പ്രസ്താവന മൂലമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും പ്രതിപക്ഷ നേതാവ്.
ഇന്ന് കളി നടക്കുന്നത് ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.







