Uae
ശൈഖ് മുഹമ്മദ് ബിൻ റാശിദ് സാമൂഹിക മാധ്യമ നേതൃസ്ഥാനത്ത്; പിന്തുടരുന്നവർ 28,351,000 ആയി
സമൂഹത്തിനും രാജ്യത്തിനും മാനവരാശിക്കുമായുള്ള ക്രിയാത്മക ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്.

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സാമൂഹിക മാധ്യമങ്ങളിൽ പ്രാദേശികമായും ആഗോളതലത്തിലും നേതൃത്വ സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. 2020ൽ അത് 22,196,000 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 28,351,000 ലധികമായി വർധിച്ചു. 30 ശതമാനത്തിലധികം വർധനവാണിത്. എക്‌സ് പ്ലാറ്റ്ഫോമിൽ 11,184,000 പേരും ഇൻസ്റ്റാഗ്രാമിൽ 8,900,000 പേരും ഫേസ്ബുക്കിൽ 3,944,000 പേരും ലിങ്ക്ഡ്ഇന്നിൽ 3,355,000 പേരും യൂട്യൂബിൽ 614,000 പേരും ടിക് ടോക്കിൽ 353,900 പേരുമാണ് ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്.
സമൂഹത്തിനും രാജ്യത്തിനും മാനവരാശിക്കുമായുള്ള ക്രിയാത്മക ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. ആശയവിനിമയത്തെ നന്മ, നിർമാണം, സഹിഷ്ണുത, മറ്റുള്ളവരെ അംഗീകരിക്കൽ, വ്യക്തികളെ അവരുടെ ജീവിതം, സമൂഹം, രാജ്യം എന്നിവ മെച്ചപ്പെടുത്താൻ പ്രോത്സാഹിപ്പിക്കൽ എന്നിവക്കുള്ള മാർഗമാക്കി മാറ്റുന്നതിനുള്ള ഒരു അതുല്യ ദർശനവും അദ്ദേഹം സ്ഥാപിച്ചു.സാമൂഹിക മാധ്യമപ്ലാറ്റ്ഫോമുകളിലൂടെയാണ് അദ്ദേഹം നിരവധി പ്രധാനപ്പെട്ട സർക്കാർ സംരംഭങ്ങളും പദ്ധതികളും പ്രഖ്യാപിക്കാറുള്ളത്.
---- facebook comment plugin here -----