Connect with us

Uae

ശൈഖ് ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി

2006 മുതല്‍ 2019വരെകുവൈത്തിന്റെ വിദേശ കാര്യമന്ത്രി യായിരുന്നു. തുടര്‍ന്ന് 2019ല്‍ കുവൈത്തിന്റെ പ്രധാന മന്ത്രി ആയി. 

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ശൈഖ് ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹിനെ നിയമിച്ചു കൊണ്ട് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ശൈഖ് ഖാലിദ് ഹമദ് അല്‍ സബാഹിന്റെ പുത്രനായി 1953ല്‍ കുവൈത്ത് സിറ്റിയിലാണ് ശൈഖ്‌സബാഹ് ഖാലിദ് അല്‍ സബാഹിന്റെ ജനനം.വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം കഴിഞ്ഞ2006 മുതല്‍ 2019വരെകുവൈത്തിന്റെ വിദേശ കാര്യമന്ത്രി യായിരുന്നു. തുടര്‍ന്ന് 2019ല്‍ കുവൈത്തിന്റെ പ്രധാന മന്ത്രി ആയി.

സര്‍ക്കാറും പാര്‍ലിമെന്റും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2022ല്‍ തന്റെ പ്രധാന മന്ത്രി സ്ഥാനം രാജിവെച്ചു. 2019ല്‍ ലോകമാസകലം മഹാമാരിയില്‍ അകപ്പെട്ട് ഭീതിയോടെ കഴിഞ്ഞപോള്‍ തന്റെ രാജ്യത്ത് രോഗ വ്യാപനം തടയുന്നതിന് അതോടൊപ്പം പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വാക്‌സിനുകള്‍ ഒരുക്കുന്നതിനും ശൈഖ് സബാഹ് അല്‍ ഖലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ കൈകൊണ്ട നടപടികള്‍ എക്കാലവും ഓര്‍ക്കപ്പെടും.

മാഹാമാരി തിമിര്‍ത്താടിയ സമയങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തി കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിലൂടെ ലോകത്തെ വന്‍കിട രാജ്യങ്ങളെ ക്കാള്‍ കൊറോണ മൂലമുണ്ടായ ദുരന്തങ്ങളും നാശ നഷ്ടങ്ങളും കുറക്കാന്‍ സാധിച്ചു. ശൈഖ് സബാഹ് അല്‍ ഖാലിദിനെ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായികൊണ്ടുള്ള അമീറിന്റെ ഉത്തരവ് കുവൈത്തീ ജനത വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അതിവിപുലമായ നയ തന്ത്ര പരിചയവും വിദേശ ബന്ധവും ശൈഖ് സബാഹ് അല്‍ ഖാലിദിനെ കിരീടാവകാശ പദവിലെത്തിക്കാന്‍ കാരണമായ മറ്റൊരു ഘടകമാണ്.

 

---- facebook comment plugin here -----

Latest