Uae
ശൈഖ് ഹംദാൻ നാഷണൽ ഗാർഡ് ആസ്ഥാനം സന്ദർശിച്ചു
രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ നേട്ടങ്ങൾ കാവൽ ചെയ്യുകയും ചെയ്യുക എന്നത് സായുധ സേനാ വഹിക്കുന്ന കടമയാണെന്ന് ശൈഖ് ഹംദാൻ.

അബൂദബി| ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അബൂദബിയിലെ നാഷണൽ ഗാർഡ് ആസ്ഥാനം സന്ദർശിച്ചു. പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദിൽ അൽ മസ്റൂഇ, സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ്ജനറൽ ഇസ്സ സൈഫ് ബിൻ അബ്്ലാൻ അൽ മസ്റൂഇ, നാഷണൽ ഗാർഡിന്റെ കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് ബിൻ മിജ്റാൻ അൽ അമീരി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ നേട്ടങ്ങൾ കാവൽ ചെയ്യുകയും ചെയ്യുക എന്നത് സായുധ സേനാ വഹിക്കുന്ന കടമയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. യു എ ഇ സുരക്ഷിതമായി തുടരുന്നതിന് അവർ നൽകുന്ന വിശ്വസ്തതയെയും വൈദഗ്ധ്യത്തെയും അദ്ദേഹം പ്രശംസിച്ചു. ആഗോളതലത്തിലെ മികച്ച രീതികൾക്ക് അനുസൃതമായി സായുധ സേനയുടെ മാനുഷികവും സാങ്കേതികവുമായ കഴിവുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.