Connect with us

Uae

ലഫ്റ്റനന്റ് ജനറലായി ശൈഖ് ഹംദാൻ

പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചു

Published

|

Last Updated

അബൂദബി| ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് ലഫ്റ്റനന്റ്ജനറൽ പദവി. യു എ ഇ പ്രസിഡന്റും സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ ഉത്തരവിനെ തുടർന്നാണ് സ്ഥാനക്കയറ്റം.

യു എ ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ഒരു വർഷം പിന്നിടുമ്പോഴാണ് ഈ സുപ്രധാന തീരുമാനം. ലോകത്തിലെ മികച്ച സൈനിക അക്കാദമികളിലൊന്നായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്നാണ് ശൈഖ് ഹംദാൻ ബിരുദം നേടിയത്. ഈ സ്ഥാനക്കയറ്റം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

 

Latest