Connect with us

National

ഷീന ബോറ വധക്കേസ്; ജാമ്യം ലഭിച്ച ഇന്ദ്രാണി മുഖര്‍ജി പുറത്തിറങ്ങി

ആറര വര്‍ഷമായി വിചാരണ തടവുകാരിയായി ജയിലില്‍ കഴിയുകയായിരുന്ന ഇന്ദ്രാണി ഇന്ന് വൈകീട്ടാണ് ബൈക്കുല ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഷീന ബോറ വധക്കേസില്‍ ജാമ്യം ലഭിച്ച ഇന്ദ്രാണി മുഖര്‍ജി ജയിലില്‍ നിന്നും പുറത്തിറങ്ങി. ആറര വര്‍ഷമായി വിചാരണ തടവുകാരിയായി ജയിലില്‍ കഴിയുകയായിരുന്ന ഇന്ദ്രാണി ഇന്ന് വൈകീട്ടാണ് ബൈക്കുല ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വിചാരണ ഉടന്‍ അവസാനിക്കില്ലെന്നു നിരീക്ഷിച്ച സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചത്.

2012ല്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് ഇന്ദ്രാണി മുഖര്‍ജി അടക്കം പ്രതികള്‍ക്കെതിരെയുള്ള കുറ്റം.മകള്‍ ഷീന ബോറയുടെ രഹസ്യബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2021 നവംബറില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച പ്രത്യേക ഹരജിയിലാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

 

Latest