Connect with us

Uae

ഷവർമ ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ മൂന്നാമത്തെ വിഭവം

ലോകമെമ്പാടുമുള്ള പരമ്പരാഗത ഭക്ഷണപാനീയങ്ങളുടെ അവലോകനങ്ങളും ചേരുവകളുടെയും വിഭവങ്ങളുടെയും ചരിത്രവും നല്‍കുന്ന യാത്രാ-ഭക്ഷണ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്.

Published

|

Last Updated

ദുബൈ | ലെബനീസ് ഷവര്‍മ സാന്‍ഡ്വിച്ച് അന്താരാഷ്ട്ര അംഗീകാരം നേടി. ടേസ്റ്റ് അറ്റ്്‌ലസിന്റെ റാങ്കിംഗില്‍ മൂന്നാം സ്ഥാനമാണ് ഷവര്‍മക്ക്.

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമായ ലെബനീസ് ഷവര്‍മ സാന്‍ഡ്വിച്ച് വിയറ്റ്‌നാമീസ് വിഭവമായ ‘ബാന്‍ മി’, ടര്‍ക്കിഷ് വിഭവമായ ‘ടോംബിക് ഡോണര്‍’ എന്നിവക്ക് ശേഷമായി ആഗോളമായി അംഗീകരിക്കപ്പെട്ടു.

വിവിധ രാജ്യങ്ങളിലെ പാചക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മികച്ച 30 വിഭവങ്ങള്‍, പാനീയങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവക്കായി ഉപയോക്താക്കള്‍ നല്‍കുന്ന റേറ്റിംഗുകളുടെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

ലോകമെമ്പാടുമുള്ള പരമ്പരാഗത ഭക്ഷണപാനീയങ്ങളുടെ അവലോകനങ്ങളും ചേരുവകളുടെയും വിഭവങ്ങളുടെയും ചരിത്രവും നല്‍കുന്ന യാത്രാ-ഭക്ഷണ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്.

Latest