Connect with us

National

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ബാരാമതിയിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ബാരാമതിയിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മെഡിക്കല്‍ സംഘം ശരദ് പവാറിന്റെ ആരോഗ്യനില  നിരീക്ഷിച്ചുവരികയാണ്. ചികിത്സയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. വിശദമായ പരിശോധനാഫലങ്ങള്‍ ലഭിച്ച ശേഷം മുംബൈയിലേക്ക് മാറ്റണമോ എന്ന കാര്യം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

 

Latest