Connect with us

National

ആസിഡ് ആക്രമണം; അതിജീവിച്ചവരെ ചേര്‍ത്ത് നിര്‍ത്തി ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാനൊപ്പം ഫോട്ടോകള്‍ പകര്‍ത്താന്‍ അവസരം ലഭിച്ച അവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.

Published

|

Last Updated

കൊല്‍ക്കത്ത| ആസിഡ് ആക്രമണം അതിജീവിച്ചവര്‍ക്ക് പിന്തുണ നല്‍കി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മത്സരത്തില്‍ എത്തിയ സമയത്താണ് അദ്ദേഹം ആസിഡ് ആക്രമണത്തിലെ അതിജീവിതകള്‍ക്കൊപ്പം സമയം ചെലവിട്ടത്.

ഷാറൂഖ് ഖാനൊപ്പം ഫോട്ടോകള്‍ പകര്‍ത്താന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടരായ അവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ഷാറൂഖിന്റെ പ്രേമികളുടെ അക്കൗണ്ടുകളും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു.’ഹൃദയങ്ങളുടെ രാജാവ്’ എന്ന കാപ്ഷനോടെയാണ് ഒരാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘മനുഷ്യത്വത്തിന്റെ മഹത്തായ കാര്യമാണിതെന്ന് മറ്റൊരാളും കുറിച്ചു.

 

 

Latest