Connect with us

Kerala

ലൈംഗിക പീഡനം: 60കാരന് 145 വര്‍ഷം കഠിന തടവ്

തടവിനൊപ്പം 8.77 ലക്ഷം രൂപ പിഴയും ശിക്ഷ

Published

|

Last Updated

മലപ്പുറം | പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അറുപത് വയസ്സുകാരന് 145 വര്‍ഷം കഠിന തടവ്. മലപ്പുറം കാവന്നൂര്‍ സ്വദേശി കൃഷ്ണനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 8.77 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2022-23 കാലയളവിലാണ് കുട്ടിയെ ഇയാള്‍ പീഡനത്തിനിരക്കിയത്. കൃഷ്ണന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് മിഠായിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തെ കുട്ടി ചെറുക്കുമ്പോള്‍ ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. പ്രതിയടക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ താനൂര്‍ ജയിലിലേക്ക് മാറ്റി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ ഹാജരായി. 17 സാക്ഷികളെ കോടതി വിസ്തരിച്ചു. 16 രേഖകളും ഹാജരാക്കി.

 

Latest