Connect with us

drowning death

തമിഴ്‌നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ ഞായറാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്.

10- 18 പ്രായമുള്ളവരാണ് മരിച്ച പെൺകുട്ടികൾ. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരിയായ ആര്‍ ദിവ്യദര്‍ശിനി(10), എം നവനീത(18), കെ പ്രിയ(18), എസ് സാങ്‌വി(16), എം കുമുദ(18) എന്നിവരാണ് മരിച്ചത്.

Latest