Connect with us

Health

കൊവീഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം പുനരാരംഭിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 90 ദിവസത്തിനുള്ളില്‍ 6-7 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് ലഭ്യമാക്കും

Published

|

Last Updated

 

ന്യൂഡല്‍ഹി|കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഷീല്‍ഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.കമ്പനിക്ക് ഇതിനകം ആറ് ദശലക്ഷം ബൂസ്റ്റര്‍ ഡോസ് കോവോവാക്‌സ് വാക്‌സിന്‍ ലഭ്യമാണെന്നും മുതിര്‍ന്നവര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഷോട്ട് എടുക്കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 90 ദിവസത്തിനുള്ളില്‍ 6-7 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് ലഭ്യമാക്കും.2021 ഡിസംബറില്‍ കമ്പനി കോവിഷീല്‍ഡിന്റെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു.രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് എസ്‌ഐഐ കോവിഷീല്‍ഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നത്.

അവസാനം അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 7,830 പുതിയ കൊറോണ വൈറസ് അണുബാധകളുടെ ഒരു ദിവസത്തെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് 223 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.

 

Latest