Connect with us

Kerala

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,068 കോടി അനുവദിച്ചു

പെന്‍ഷന്‍ തുക സെപ്തംബര്‍ 24 തന്നെ വിതരണം ആരംഭിക്കണമെന്നും ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ 1,068.79 കോടി രൂപ അനുവദിച്ചു.

അര്‍ഹരായ വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി 957.93 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്ഷേമവിധി ബോര്‍ഡുകള്‍ വഴിയുള്ള വിതരണത്തിനായി 110.86 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി ട്രഷറിയില്‍ നിന്നും ആകെ 1,068.79 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെന്‍ഷന്‍ തുക സെപ്തംബര്‍ 24 തന്നെ വിതരണം ആരംഭിക്കണമെന്നും ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്

Content Highlights: The Kerala government has allocated ₹1,068.79 crore for disbursing September’s social welfare pensions starting tomorrow. Out of this, ₹957.93 crore is set aside for eligible elderly, widows, disabled citizens, and agricultural workers. Directives state that distribution must begin on September 24 and be fully completed by October 5

---- facebook comment plugin here -----

Latest