Connect with us

Kerala

ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്ത്; ഇടത് പിന്തുണയോടെ കോണ്‍ഗ്രസ്സ് പ്രസിഡന്റ്

ജ്യോതിശ്രീ പ്രസിഡന്റ്. അഗസ്റ്റിന്‍ വൈസ് പ്രസിഡന്റ്. ബി ജെ പി സ്ഥാനാര്‍ഥികളായ മുന്‍ പ്രസിഡന്റ് വി വിനീത, മുന്‍ വൈസ് പ്രസിഡന്റ് ദിനേശ് കുമാര്‍ എന്നിവരെയാണ് ഇരുവരും തോല്‍പ്പിച്ചത്.

Published

|

Last Updated

പള്ളിപ്പുറം | ആലപ്പുഴ ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ഭരണമാറ്റം. ബി ജെ പി ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷം പിന്തുണച്ചതിന് തുടര്‍ന്ന് ബി ജെ പിക്ക് ഭരണം നഷ്ടമായ സാഹചര്യത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ ജ്യോതിശ്രീയെയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ തന്നെ അഗസ്റ്റിനെയും തിരഞ്ഞെടുത്തു. ബി ജെ പി സ്ഥാനാര്‍ഥികളായ മുന്‍ പ്രസിഡന്റ് വി വിനീത, മുന്‍ വൈസ് പ്രസിഡന്റ് ദിനേശ് കുമാര്‍ എന്നിവരെയാണ് ഇരുവരും തോല്‍പ്പിച്ചത്.

ആകെയുള്ള 19 സീറ്റില്‍ ജ്യോതിശ്രീക്ക് ഒമ്പതും ബി ജെ പിയിലെ വിനീതക്ക് ഏഴും വോട്ട് ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഗസ്റ്റിന്‍ ഒമ്പതും ബി ജെ പിയിലെ ദിനേശ് കുമാര്‍ ഏഴും വോട്ട് നേടി. അഞ്ച് സീറ്റുള്ള സി പി എമ്മിന്റെ നിലപാടാണ് കോണ്‍ഗ്രസ്സ് വിജയത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും ഏഴ് വീതം സീറ്റ് നേടിയിരുന്നു സി പി എം അഞ്ചും. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബി ജെ പി ഭരണത്തില്‍ എത്തുകയായിരുന്നു. ആറുമാസത്തിനു ശേഷം കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സി പി എം പിന്തുണച്ചതോടെ ബി ജെ പി അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടി വരികയായിരുന്നു. ചേര്‍ത്തല അസിസ്റ്റന്റ് രജിസ്ട്രാര്‍ രേണുകയായിരുന്നു വരണാധികാരി.

Content Highlights:
In Alappuzha Pallippuram panchayat, a Congress member was elected as president with the support of the ruling LDF. The unexpected political move came after internal disputes within the local governance body. This strategic realignment has sparked intense discussion across regional political circles.

 

 

 

 

 

 

 

 

---- facebook comment plugin here -----

Latest