Connect with us

Kerala

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു; എസ് പി വിക്രമന് അന്വേഷണ ചുമതല

അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും

Published

|

Last Updated

തിരുവനന്തപുരം | സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായിപ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി)രൂപീകരിച്ച് സര്‍ക്കാര്‍. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല.

.മൂന്ന് ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.ഇരുവര്‍ക്കുമെതിരെ ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്

മാസപ്പടിക്കേസിലെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായിക്കും റിയാസിനുമെതിരേ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാസപ്പടി ആരോപണത്തില്‍ വിജിലന്‍സും ഹവാല ഇടപാടില്‍ ക്രൈംബ്രാഞ്ചിനും പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ ജാജുബാബുവിന്റെ നിയമോപദേശം.

 

Content Highlights: The state government formed a Special Investigation Team headed by Crime Branch ADGP H Venkatesh to investigate former Chief Minister Pinarayi Vijayan and former minister Mohamed Riyas in the CMRL-Exalogic payoff case. SP Vikraman will lead the investigation along with three DySPs. The team is directed to complete a preliminary inquiry and submit its findings within 30 days.

---- facebook comment plugin here -----

Latest