Connect with us

National

സ്മൃതി ഇറാനിക്ക് ഹരിയാനയും ഛത്തീസ്ഗഢും, റാം മാധവിന് തമിഴ്‌നാട്; പുതിയ പാര്‍ട്ടി ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി

ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നബീനാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ 28 സംസ്ഥാനങ്ങളിലേക്കും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും പുതിയ പാര്‍ട്ടി ചുമതലക്കാരെയും സഹ-ചുമതലക്കാരെയും പ്രഖ്യാപിച്ച് ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനിയ്ക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല നല്‍കിയപ്പോള്‍, തമിഴ്നാടിന്റെ ചുമതല പാര്‍ട്ടി ഉപാധ്യക്ഷന്‍ റാം മാധവിന് നല്‍കി.

സംഘടനയില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി, പാര്‍ട്ടിയുടെ ദേശീയ മീഡിയ സെല്ലും സോഷ്യല്‍ മീഡിയ യൂണിറ്റും ഉള്‍പ്പെടുന്ന കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോര്‍ഡിനേറ്ററായി അനില്‍ ബലൂനിയെ നിയമിച്ചു.

ബിജെപിയുടെ ദേശീയ മീഡിയ വകുപ്പിന്റെ സഹ-കണ്‍വീനറായി അടുത്തിടെ നിയമിതനായ ആഷിഷ് ഉഷ അഗര്‍വാളിനെ കണ്‍വീനര്‍ പദവിയിലേക്ക് മാറ്റി നിയമിച്ചു.ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നബീനാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടി പുറത്തിറക്കിയ വിജ്ഞാപനപ്രകാരം മുതിര്‍ന്ന ബി ജെ പി നേതാവ് വിനയ് സഹസ്രബുദ്ധെ ഡല്‍ഹിയുടെ ചുമതലക്കാരനായും ജമ്യാങ് സെറിങ് നാംഗ്യാല്‍, ദര്‍ശന ജര്‍ദോഷ് എന്നിവര്‍ സഹ-ചുമതലക്കാരായും പ്രവര്‍ത്തിക്കും.
ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരനാക്കി നിയമിച്ചു. ജഗതിഷ് പട്ടേല്‍, മേധാ കുല്‍ക്കര്‍ണി, പ്രദീപ് വര്‍മ്മ, ആനന്ദ് ഓജ എന്നിവരാണ് സഹ-ചുമതലക്കാര്‍.

ബി ജെ പി ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ഡെയെ മഹാരാഷ്ട്രയുടെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍, അമിത് മാളവ്യ, സദാനന്ദ ഷെട്ട് താനവാഡെ, കമാല്‍ജീത് സെഹ്‌റാവത് എന്നിവരെ സഹ-ചുമതലക്കാരായി പ്രഖ്യാപിച്ചു

Content Highlights: The BJP has announced new party in-charges and co-in-charges for all 28 states and eight Union Territories. National General Secretary Smriti Irani gets charge of Haryana and Chhattisgarh, while Ram Madhav is assigned Tamil Nadu. The appointments were officially announced by BJP chief Nitin Nabin as part of an organizational reshuffle

---- facebook comment plugin here -----

Latest