Connect with us

Kerala

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും എഫ് ബിയിലൂടെ അപമാനിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

കൊല്ലം കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര വില്ലേജില്‍ പടിഞ്ഞാറ്റിന്‍കര മുറിയില്‍ മഹാലക്ഷ്മിയില്‍ മുരുകാനന്ദന്‍ ആചാരി മകന്‍ ബിജു (48) വിനെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊല്ലം | മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര വില്ലേജില്‍ പടിഞ്ഞാറ്റിന്‍കര മുറിയില്‍ മഹാലക്ഷ്മിയില്‍ മുരുകാനന്ദന്‍ ആചാരി മകന്‍ ബിജു (48) വിനെയാണ് എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിജു കാടാംകുളം എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി പൊതുപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് അറിഞ്ഞതോടെ ബിജു മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയി. ഇന്ന് രാവിലെ എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

Content Highlights:
A man who went hiding after posting defamatory comments on Facebook against the Kerala Chief Minister and Home Minister has been arrested by the police. The action follows a detailed investigation into cyber abuse targeting state leaders. Further legal proceedings are underway against the accused.

---- facebook comment plugin here -----

Latest