International
ട്രംപിന്റെ ഭീഷണി: വിനാശകരമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
ഇറാനിയന്‍ നേതാക്കളുമായി യു എസ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ നീണ്ട, വളരെ മികച്ച കൂടിക്കാഴ്ച നടത്തിയതായി ഭീഷണി മുഴക്കിയതിന് പിന്നാലെ ട്രംപ്.
തെഹ്‌റാന്‍ | ‘പൂര്‍ണമായും നശിപ്പിക്കുമെന്ന’ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാന്‍. യുദ്ധത്തിന്റെ മുന്‍ഘട്ടങ്ങളിലുണ്ടായതിനേക്കാള്‍ അതിശക്തവും വിനാശകരവുമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇറാനിയന്‍ നേതാക്കളുമായി യു എസ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ നീണ്ട, വളരെ മികച്ച കൂടിക്കാഴ്ച നടത്തിയതായും ആസന്ന ഭാവിയില്‍ തന്നെ മറ്റൊരു കൂടിക്കാഴ്ച കൂടി നിശ്ചയിച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കിയതിന് പിന്നാലെ ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിലെ യു എന്‍ പൊതുസഭയില്‍ (UNGA) സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഇറാനെതിരായ യു എസ്-ഇസ്‌റാഈല്‍ നടപടികള്‍ കാരണം ഗള്‍ഫ് മേഖല ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യു എന്‍ പൊതുസഭയില്‍ പറഞ്ഞു. അതേസമയം, ശാശ്വത പ്രശ്‌നപരിഹാരത്തിന് നയതന്ത്രമാര്‍ഗമാണ് അഭികാമ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, ഗസ മുനമ്പിലുടനീളം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
Content Highlights:
Iran has warned of a devastating response to threats made by Donald Trump, sharply heightening regional tensions. Iranian military leaders asserted their readiness to confront any aggression against their national sovereignty. The escalated rhetoric raises global concerns over stability in the Middle East.



