Kerala
വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന് പറയില്ല; ഞാൻ ഇനിയും പോകും - മുഖ്യമന്ത്രി
പരിചയമുള്ള ഒരാളാണ് വിമാനം ഏർപ്പാടാക്കി നൽകിയതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം| മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. യാത്ര സർക്കാർ ചെലവിലല്ല നടത്തിയതെന്നും, വിമാനത്തിന്റെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് വലിയ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് അവിടേക്ക് പോയത്. ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനം ഉയരാതിരിക്കാനാണ് സന്ദർശനം നടത്തിയതെന്നും സതീശൻ വ്യക്തമാക്കി.
പരിചയമുള്ള ഒരാളാണ് വിമാനം ഏർപ്പാടാക്കി നൽകിയതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മലയാളിയായ ഒരാൾ ഏർപ്പാടാക്കിയ വിമാനത്തിലാണ് മലപ്പുറത്തേക്ക് പോയത്. ഇത്തരം യാത്രകൾ ഇനിയും നടത്തുമെന്നും സതീശൻ പറഞ്ഞു.
വിമാനം ഏർപ്പാടാക്കുന്നവർക്ക് താൻ ഔദാര്യം നൽകുകയോ അവരിൽനിന്ന് എന്തെങ്കിലും ആനുകൂല്യം സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights:
VD Satheesan clarified his chartered flight journey to Malappuram rain-affected areas was not government funded. He refused to reveal who paid for the flight, stating a well-wisher arranged it. He noted former CMs Pinarayi Vijayan and Oommen Chandy had also used chartered flights.



