Connect with us

Eduline

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സിൽ കരിയർ കണ്ടെത്താം; ഐ യു സി എ എയിൽ പഠിക്കാം

യു ജി സിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐ യു സി എ എ പുണെ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

Published

|

Last Updated

സ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സിൽ കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? രാജ്യത്തെ പ്രമുഖ സ്ഥാപനത്തിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിൽ (ഐ യു സി എ എ) ഉന്നതപഠനത്തിന് അവസരമൊരുങ്ങുന്നു. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

യു ജി സിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐ യു സി എ എ പുണെ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പിഎച്ച് ഡി, ജോയിന്റ് എം എസ്‌സി കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചത്.
ഐ യു സി എ എ നാഷനൽ അഡ്മിഷൻ ടെസ്റ്റ് (ഐ എൻ എ ടി) നടത്തിയാണ് പ്രവേശനം നൽകുന്നത്.
അക്കാദമിക് മികവുള്ളവർക്ക് ഫിസിക്‌സ്, അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ് ശാഖകളിലായി പഠനം നടത്താം. എൻജിനീയറിംഗ് വിഭാഗക്കാർക്കും കോഴ്‌സ് ചെയ്യാൻ അവസരം ലഭിക്കും.

പിഎച്ച് ഡി

കോസ്മിക് മാഗ്‌നറ്റിക് ഫീൽഡ്‌സ്, കോസ്‌മോളജി ആൻഡ് ലാർജ് സ്കെയിൽ സ്ട്രക്ചർ, കന്പ്യൂട്ടേഷൻ അസ്‌ട്രോഫിസിക്‌സ്, എക്‌സ്ട്രാ ഗാലക്റ്റിക് അസ്‌ട്രോണമി, ഗ്രാവിറ്റേഷനൽ ലെൻസിംഗ്, ഗ്രാവിറ്റേ ഷനൽ വേവ്‌സ്, ഹൈ എനർജി അസ്‌ട്രോ ഫിസിക്‌സ്, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്‌ട്രോണമി, മെഗാസയൻസ്, ക്വാണ്ടം മെട്രോളജി ആൻഡ് സെൻസിംഗ്, സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്‌സ് തുടങ്ങി മേഖലകളിൽ ഗവേഷണം ചെയ്യാം.
യോഗ്യത: 55 ശതമാനം മാർക്കോടെ ബി എസ്‌സി/എം എ സ്‌സി/ഇന്റഗ്രേറ്റഡ് എം എസ്‌സി (ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഇലക്ട്രോണിക്‌സ്, അസ്‌ട്രോണമി) അല്ലെങ്കിൽ ബി ഇ/ബി ടെക്/ എം ഇ/എം ടെക് (ഏതെങ്കിലും ബ്രാഞ്ച്). 2027 ജൂലൈക്കുള്ളിൽ ബിരുദം നേടിയിരിക്കണം.

അക്കാദമിക് മികവുള്ള അവസാന വർഷ ബി എസ്‌സി വിദ്യാർഥികൾ, ആദ്യവർഷ എം എസ്‌സി, മൂന്ന്/നാല് വർഷ ഇന്റഗ്രേറ്റഡ് എം എസ്‌സി, രണ്ട്/മൂന്ന് വർഷ ബി ഇ/ബി ടെക് എന്നിവർക്കും പ്രീ സെലക്‌ഷനായി അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ മാർക്കിൽ എസ് സി/എസ് ടി/ ഒ ബി സി- എൻ സി എൽ/ഇ ഡബ്ല്യു എസ്/ഭിന്നശേഷിക്കാർക്ക് അഞ്ച് ശതമാനം ഇളവുണ്ട്.

ജോയിന്റ് എം എസ്‌സി

ഫിസിക്‌സിനൊപ്പം അസ്‌ട്രോ ഫിസിക്സ് സ്‌പെഷ്യലൈസേഷനോടെ പഠിക്കാനുള്ള അവസരമാണ് ജോയിന്റ്എം എസ്‌സി പ്രോഗ്രാം നൽകുന്നത്. സാവിത്രി ഭായ് ഫൂലെ പുണെ യൂനിവേഴ്സിറ്റി (എസ് പി പി യു), ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സ് എന്നിവ സംയുക്തമായാണ് പ്രോഗ്രാം നടത്തുന്നത്.
യോഗ്യത: 55 ശതമാനം മാർക്കോടെ ബി എസ്‌സി ഫിസിക്‌സ് (രണ്ടാം വർഷം വരെ മാത്‌സ് ഉൾപ്പെട്ടിരിക്കണം)/ ബി ഇ/ബി ടെക് (ഏതെങ്കിലും എൻജിനീയറിംഗ് ബ്രാഞ്ച്), സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ ഇളവുണ്ട്. 2027 ജൂലൈക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

അപേക്ഷ

വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നവംബർ 30. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും inat.iucaa.in സന്ദർശിക്കുക.

ഐ എൻ എ ടി പരീക്ഷ

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2027 ജനുവരി 17ന് പരീക്ഷ നടക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ. ഇംഗ്ലീഷിലായിരിക്കും ചോദ്യപേപ്പർ. മൂന്ന് ഭാഗങ്ങളിലായി ഫിസിക്സ്, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്/എൻജിനീയറിംഗ്, സമാന വിഷയങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും.

പാർട്ട് എ (ഒബ്ജക്ടീവ്): ബേസിക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എൻജിനീയറിംഗ് വിഷയങ്ങളിൽ നിന്നായി 16 ചോദ്യങ്ങൾ. ഓരോ ഉത്തരത്തിനും മൂന്ന് മാർക്ക് വീതം. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
പാർട്ട് ബി (ഇന്റഗർ ടൈപ്പ്): ഫിസിക്‌സ്, മാത്തമാറ്റിക്സ് എൻജിനീയറിംഗ് (ബേസിക്, അഡ്വാൻസ്ഡ്) ഭാഗങ്ങളിൽ നിന്നായി എട്ട് ചോദ്യങ്ങൾ. ഓരോ ഉത്തരത്തിനും മൂന്ന് മാർക്ക് വീതം. നെഗറ്റീവ് മാർക്കില്ല.

പാർട്ട് സി (ഒബ്ജക്ടീവ്): ഫിസിക്സ്, മാത്തമാറ്റിക്സ്. എൻജിനീയറിംഗ് (അഡ്വാൻസ്ഡ്) വിഷയങ്ങളിൽ നിന്നായി 16 ചോദ്യങ്ങൾ. ഓരോ ഉത്തരത്തിനും മൂന്ന് മാർക്ക് വീതം. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
പിഎച്ച് ഡി: എഴുത്തുപരീക്ഷയിൽ നിന്ന് തിരഞ്ഞടുക്കപ്പെടുന്നവർക്ക് രണ്ട് ഘട്ടമായി അഭിമുഖമുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർ 2027 ആഗസ്റ്റിൽ പ്രോഗ്രാമിന് ചേരണം. ജെ ഇ എസ് ടി/സി എസ് ഐ ആർ-യു ജി സി നെറ്റ്- ജെ ആർ എഫ് സ്കോറുകളും പരിഗണിക്കും.

ജോയിന്റ് എം എസ്‌സി : എഴുത്തുപരീക്ഷാ സ്‌കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 2027 ജൂലൈയിൽ പ്രോ ഗ്രാം ആരംഭിക്കും. രാജ്യത്തെ വിവിധയിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടാകും.

Content Highlights:
The Inter-University Centre for Astronomy and Astrophysics (IUCAA), Pune, has invited applications for its PhD and Joint MSc programs through INAT 2027. Students with physics, mathematics, or engineering backgrounds can apply online at inat.iucaa.in by November 30. The entrance exam will be conducted on January 17, 2027.