Eduline
വന്യജീവി വാരാഘോഷം; വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ടിനും മൂന്നിനും മത്സരങ്ങൾ
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പങ്കെടുക്കാനാകുക.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരം പി ടി പി നഗറിലെ രാജീവ് ഗാന്ധി നഗർ സോഷ്യൽ ഫോറസ്ട്രി കോംപ്ലക്‌സിലെ ജില്ലാ വന വിജ്ഞാന വ്യാപന കേന്ദ്രത്തിൽ നടക്കും. എൽ പി, യു പി വിഭാഗങ്ങളിൽ പ്രകൃതി, വന്യജീവി വിഷയങ്ങളിൽ പെൻസിൽ ഡ്രോ യിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങളിൽ ക്വിസ്, മലയാളം ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പങ്കെടുക്കാനാകുക. ഓരോ വിഭാഗത്തിലും ഓരോ ഇനത്തിന് പരമാവധി രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്വിസിൽ രണ്ട് പേരടങ്ങിയ ടീമിനോ ഒരാൾക്കോ പങ്കെടുക്കാം.
മത്സരാർഥികൾ സ്‌കൂൾ/കോളജ് മേധാവിയുടെ സാക്ഷ്യപത്രവുമായി മത്സരത്തിന് അരമണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യണം.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. പൊതുജനങ്ങൾക്കായി സംസ്ഥാനതല പോസ്റ്റർ ഡിസൈൻ മത്സരവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പി ടി പി നഗറിലെ സാമൂഹികവനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 0471-2360462, മൊബൈൽ: 9447979135.
Content Highlights:
Kerala Forest Department is organizing district level competitions for students as part of Wildlife Week on October 2 and 3 in Thiruvananthapuram. Events include painting, essay writing, speech, and quiz contests for various school and college categories with cash prizes for winners.




