Kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
ഇന്നലെ രാവിലെ 120 രൂപ കൂടിയ പവന് ഉച്ചക്ക് 1,040 രൂപ കുറഞ്ഞിരുന്നു.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 80 രൂപ കൂടി 14,135 രൂപയാണ് വില. പവന്‍ 640 രൂപ കൂടി 1,13,080 രൂപയാണ് വില. ഇന്നലെ രാവിലെ 120 രൂപ കൂടിയ പവന് ഉച്ചക്ക് 1,040 രൂപ കുറഞ്ഞിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് നേരിയ വിലയിടിവ് രേഖപ്പെടുത്തി. 8.99 ഡോളര്‍ ഇടിഞ്ഞ് 4,330.59 രൂപയായി. 0.21 ശതമാനമാണ് ഇടിവ്. ഈ വര്‍ഷം ജനുവരി 29നാണ് കേരളത്തില്‍ സ്വര്‍ണം റെക്കോഡ് വിലയിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അ?ന്നത്തെ വില.
Content Highlights: Gold prices in Kerala increased today, with the price of a sovereign rising by Rs 640 to Rs 1,13,080. Meanwhile, the gram price decreased by Rs 80 to Rs 14,135. In international markets, gold prices recorded a slight drop of 0.21 percent to 4,330.59 dollars.


