Kerala
സമസ്ത സെന്റിനറി: മദ്റസാ ശാക്തീകരണ ഫണ്ട് വിതരണം ഒക്ടോബറില്‍
നേരത്തെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫീസില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് വിവരം നല്‍കുന്നതാണ്.
കോഴിക്കോട് | സമസ്ത സെന്റീനറിയുടെ ഭാഗമായി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടപ്പിലാക്കുന്ന മദ്‌റസാ ശാക്തീകരണ പദ്ധതിയുടെ ഒന്നാംഘട്ടം മദ്‌റസാ നിര്‍മാണ സഹായ വിതരണവും അടിസ്ഥാന സൗകര്യ നിര്‍മാണ സഹായവും ഒക്ടോബര്‍ അവസാനത്തില്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ ബോര്‍ഡ് യോഗം തീരുമാനിച്ചു.
നേരത്തെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫീസില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് വിവരം നല്‍കുന്നതാണ്. ഇത് സംബന്ധമായി ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ടി അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.
Content Highlights:
The Samastha Kerala Jem-iyyathul Ulama has announced that the distribution of its Centenary Madrasa Empowerment Fund will take place in October. This initiative aims to strengthen madrasa education infrastructure across the state. Further operational guidelines and schedules will be released soon.



