Connect with us

National

നിതാരി കേസ് പ്രതി സുരേന്ദ്ര കോലിയുടെ മരണം ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്

Published

|

Last Updated

ഹരിദ്വാര്‍ | നിതാരി പരമ്പര കൊലപാതകക്കേസിലെ മുഖ്യ പ്രതിയായ സുരേന്ദ്ര കോലിയുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സെപ്റ്റംബര്‍ 18-നാണ് സുരേന്ദ്ര കോലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസിന്റെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഹരിദ്വാറില്‍ കോലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതേദഹം കുടുംബത്തിന് കൈമാറുകയും, കര്‍ഖരി ശ്മശാനത്തില്‍ വെച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു.

നിതാരി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 2006ലാണ് കോലിക്കെതിരെ കേസെടുത്തത്. കോടതി വിട്ടയച്ച ശേഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഒരു ചായക്കട നടത്തിവരികയായിരുന്നു. കോലിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

കുപ്രസിദ്ധമായ 2006-ലെ നോയിഡ നിതാരി പരമ്പര കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോലിയെ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. 2025 നവംബറിലാണ് അദ്ദേഹത്തിന് കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ഇതോടെ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് അവസാനമായി.

കോലിയുടെ തൊഴിലുടമയായിരുന്ന മോണിന്ദര്‍ സിംഗ് പന്ധറും കോലിയും നിരവധി കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാരോപിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ കോടതികള്‍ ഇരുവരെയും ചില കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഇരുവരെയും എല്ലാ കേസുകളില്‍ നിന്നും വെറുതെ വിട്ടു.

കോലിക്കെതിരെയുള്ള 13 കേസുകളാണുണ്ടായിരുന്നത്. അവസാനത്തെയും കേസ് ഉള്‍പ്പെട്ടിരുന്നതിനാലാണ് 2025 നവംബറിലാണ് അവസാനത്തെ കേസില്‍ വിധി വന്നത്. ഇതിനകം മറ്റ് 12 കേസുകളില്‍ അദ്ദേഹം വെറുതെ വിടപ്പെട്ടിരുന്നു. ഈ അവസാന വിധിയോടെ കൊലപാതക കേസുകളില്‍ നിന്നുള്ള എല്ലാ നിയമക്കുരുക്കുകളില്‍ നിന്നും അദ്ദേഹം മോചിതനായി.

കോലിക്കെതിരെയുള്ള സാഹചര്യത്തെളിവുകളില്‍ ഫോറന്‍സിക് തെളിവുകളഉടെ കുറവുണ്ടെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, ആരോപിക്കപ്പെട്ട അവയവക്കച്ചവടവുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷിക്കുന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: The autopsy report confirmed that Nithari serial murder case accused Surender Koli died by suicide due to asphyxiation. His body was handed over to his family and cremated in Haridwar under police presence. Koli, who was acquitted by the Supreme Court in 2025, was found dead on September 18.

---- facebook comment plugin here -----

Latest