Kerala
പിറവത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീട് തകര്‍ന്നു
സംഭവ സമയം വര്‍ഗീസും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല
കൊച്ചി | പിറവം ഓണക്കൂറില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ഓണക്കൂര്‍ സ്വദേശി വര്‍ഗീസ് രാജുവിന്റെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം .സംഭവ സമയം വര്‍ഗീസും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ കാറിലിയുണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപെട്ടു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Content Highlights: A car lost control and crashed into a house in Onakkoor near Piravom, causing partial damage to the structure. The homeowner, Varghese Raju, and his family were away when the incident occurred at 5:10 PM on Tuesday.
---- facebook comment plugin here -----


