Kozhikode
ഒക്യൂ പൈ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ്
സി ഐ ടി യു സിറ്റി ഏരിയാ കമ്മറ്റി ജോയിന്റ് സെക്രട്ടറി ജയചന്ദ്രന് അത്താണിക്കല്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | ലേബര്‍ കോഡടക്കം കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിന് കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന് സി ഐ ടി യുവിന്റെ കോഴിക്കോട് ഡിവിഷന് സമര സഖാക്കള്‍ക്ക് വൈദ്യുതിഭവന് പരിസരത്ത് യാത്രയയപ്പ് നല്കി.
സി ഐ ടി യു സിറ്റി ഏരിയാ കമ്മറ്റി ജോയിന്റ് സെക്രട്ടറി ജയചന്ദ്രന് അത്താണിക്കല്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്സ് അസോസിയേഷന് കോഴിക്കോട് ഡിവിഷന് പ്രസിഡന്റ് എന്‍ കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡിവിഷന് സെക്രട്ടറി ആര് അഭിലാഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എസ് ശരത്ത് നന്ദിയും പറഞ്ഞു.
Content Highlights: A send-off event was organized for participants heading to the Occupy Delhi protest. The gathering marks mobilization ahead of demonstrations in the national capital. Coverage follows ongoing protest developments and political mobilization.



