Kerala
കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷാ വീഴ്ച; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ തട്ടിക്കൊണ്ടു പോയെന്ന് അന്വേഷിക്കാനാണ് നിര്‍ദേശം. ആര്‍ എം ഒയുടെ നേതൃത്വത്തില്‍ നാലംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
അതിനിടെ, പ്രതി നീതു നഴ്‌സ് വേഷത്തില്‍ എത്തിയപ്പോള്‍ സംശയം തോന്നിയില്ലെന്ന് നവജാത ശിശുവിന്റെ മാതാവ് പറഞ്ഞു. നീതുവിനെ നഴ്‌സ് വേഷത്തില്‍ പല തവണ കണ്ടതിനാല്‍ സംശയം തോന്നിയില്ല. ഡോക്ടറെ പോലെയാണ് നീതു ഇടപെട്ടതെന്ന് കുഞ്ഞിന്റെ അമ്മൂമ്മയും പറഞ്ഞു.
---- facebook comment plugin here -----