Kerala
തൃശ്ശൂരിൽ സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
മനക്കൊടിയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
തൃശ്ശൂർ | ചേറ്റുപുഴയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
മനക്കൊടിയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചേറ്റുപുഴ കയറ്റിൽ ഫിസിയോതെറാപ്പി സെന്ററിന് സമീപത്തുവെച്ച് തൃശ്ശൂർ–കാഞ്ഞാണി–പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ് അനിത സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
Content Highlights:
A woman scooter rider died after being run over by a private bus at Chettupuzha in Thrissur. The deceased has been identified as Anitha, a native of Pullazhi. The accident occurred near a physiotherapy centre while she was returning from her ancestral home.




