Kerala
മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആന്റോ അഗസ്റ്റിന്‍
ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും.
തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും.
കെ പി സി സി വക്താവ് രാജു പി നായര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേസില്‍ ഒന്നാംപ്രതിയാണ് ആന്റോ അഗസ്റ്റിന്‍. മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ അബ്കാരി കേസില്‍ എക്‌സൈസിന്റെ കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിനുള്ളത്.
Content Highlights: Reporter TV owner Anto Augustine filed an anticipatory bail plea in the Thiruvananthapuram District Court over fake allegations against Chief Minister VD Satheesan. The Thiruvananthapuram City Cyber Police registered a case following a complaint lodged by KPCC spokesperson Raju P Nair. Augustine, named as the prime accused in the case, is currently in Excise custody under Abkari charges.




