International
സഊദിക്കെതിരായ ഹൂത്തി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ
സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടനടി നിർത്തിവെക്കണമെന്ന് യു എൻ സുരക്ഷാ കൗൺസിൽ ഔദ്യോഗിക പ്രസ്താവനയിലൂടെ ഹൂത്തികളോട് ആവശ്യപ്പെട്ടു.
റിയാദ് | സഊദി അറേബ്യക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ (United Nations Security Council) രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ജനവാസ കേന്ദ്രങ്ങളെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾക്കെതിരെയാണ് അന്താരാഷ്ട്ര സമൂഹം ശക്തമായി രംഗത്തുവന്നത്.
സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടനടി നിർത്തിവെക്കണമെന്ന് യു എൻ സുരക്ഷാ കൗൺസിൽ ഔദ്യോഗിക പ്രസ്താവനയിലൂടെ ഹൂത്തികളോട് ആവശ്യപ്പെട്ടു. ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും ഭീഷണികളെയും കൗൺസിൽ വീണ്ടും അപലപിച്ചു.
സഊദി അറേബ്യയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള സഊദിയുടെ അവകാശത്തെ ശരിവെക്കുകയും ചെയ്തു. യമന്റെ ഏകീകരണം, പരമാധികാരം, സ്വാതന്ത്ര്യം, ഭൂപ്രദേശിക അഖണ്ഡത എന്നിവ നിലനിർത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.
Content Highlights:
UN Security Council has strongly condemned Houthi attacks on Saudi Arabia targeting civilian and energy infrastructure. The UNSC demanded an immediate cease to military escalation and attacks in the Red Sea and Bab Al-Mandeb, while affirming Saudi Arabia’s right to self-defence and supporting Yemen’s unity.




