Connect with us

Kerala

വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

Published

|

Last Updated

പത്തനംതിട്ട| മല്ലപ്പള്ളിയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

കല്ലുപ്പാറ തുരുത്തിക്കാട് പോഴിമണ്ണില്‍ വീട്ടില്‍ റെജു പി കുര്യനെ(33) കിഴുവായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.  പിടിയിലായ റെജു മുന്‍പ് ഒന്നര കിലോയോളം കഞ്ചാവ് കച്ചവടത്തിനായി ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന കേസിലും പിടിയിലായിട്ടുണ്ട്.

കീഴുവായ്പൂര്‍ സി ഐ സുരേഷ് കുമാര്‍ ജി, എസ് എച്ച് ഒ അനിഷ് ടി, എ എസ് ഐ മുജീബ് ഖാന്‍, എസ് സി പി ഒ സന്തോഷ്, സി പി ഒമാരായ അരുണ്‍ദേവ്, സന്തോഷ്, വിഷ്ണു, സന്ദീപ്, ഹരികൃഷ്ണന്‍, അനുപമ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് അപേക്ഷ സഹിതം തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Content Highlights:
Keezhvaipur police arrested 33-year-old Reju P Kurian in Mallappally for possessing half a kilogram of cannabis hidden under his bed. The raid was conducted based on a secret tip-off received by the police team led by CI Suresh Kumar G. The accused, a repeat offender in drug trafficking, was produced before the Thiruvalla Magistrate Court.

Latest