Kerala
കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദിച്ചു; എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പരുക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂര്‍| കണ്ണൂര്‍ താഴെചൊവ്വയില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൃദുല്‍, അഭിനന്ദ്, സായൂജ്, സംഗീര്‍ത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കോളജ് വിട്ട് വരികയായിരുന്ന അഭിനവിനെ തടഞ്ഞുനിര്‍ത്തി സ്റ്റീല്‍ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights:
Kannur police have booked eight SFI workers for assaulting a KSU activist at Thazhechovva. The victim, Abhinav, was intercepted while returning from college and beaten with steel bangles and iron pipes. He is currently receiving treatment for his injuries at the Kannur District Hospital.



